സ്വപ്നം
ഇന്നലെ:
കാറ്റേറ്റാൽ വീഴാത്ത മേല്കൂര.മഴയെ തടുകുന്ന ചുവരുകൾ.കുട്ടികളെയും കെട്ടിപിടിച്ചു കിടക്കാൻ ഒരു മുറി.ഇതായിരുന്നു ഒരു സാധാരണക്കാരന്റെ സ്വപ്നം.
ഇന്നു:
ഒളിക്യാമറകൾ കടത്താൻ പറ്റാത്ത മേല്കൂര. ജനാലകൾ ഇല്ലത്ത ചുവരുകൾ.അച്ഛ്നൊരു മുറി..അമ്മയ്കൊന്ന്..പുറത്തുനിന്ന് പൂട്ടാൻ പറ്റുന്ന മുറി മകനു..ആർക്കും..പണിതവർക്കും പണിയിപിച്ചവർക്കുപോലും പുറത്ത് നിന്നും തുറക്കാൻ പറ്റാത്ത മുറി മകൾക്ക്.....പിന്നെയും സ്വപ്നങ്ങളില്ലഞ്ഞിട്ടല്ല......പക്ഷെ സ്വപ്നം കാണാം ഉറങ്ങാൻ പറ്റാത്തത് കൊണ്ടാ......
ഇന്നിന്റെ സ്വപ്നം ഇത്രയും വികൃതമാകിയതിൽ നമുക്കും പങ്കില്ലെ?
സ്വപ്നങ്ങള്‍ മാറുന്നകാലം
ReplyDelete