Monday, 13 May 2013



മകളാണു..... മറന്നു

ഇരുട്ടിൽ നിന്നും പച്ച-
 മാംസത്തിൻ ഗന്ധമൊഴുകി.
മദ്യം തന്ന മയക്കത്തിൽ
കാതിൽ തട്ടിയ നിലവിളി
എൻ മകളുടേത്..ഞാൻ മറന്നു

നീല വെളിച്ചത്തിൽ
ഞാൻ കണ്ട വിശന്നൊടിഞ്ഞ
പിഞ്ചു രൂപം...തേങ്ങലുകൾ
നിലചു പിറ്റേനാൾ
ജഡമായ് തീർന്നതും അവൾ തന്നെ
എന്റെ മകൾ...ഞാൻ മറന്നു

ഒരു ചുമരിൻ അപ്പുറം
കഴുകൻ കൈകളിൽ
പിടഞ്ഞെൻ കണ്ണിൽ വീണ
ചൂടു രക്തം എന്റേതു തന്നെ..
എൻ മകളുടേത്

പുകയുന്നു ഭീഡി പകർന്നൊരാവേശം
മാറത്തെ മാനം വലിച്ചു കീറി
പിച്ചി ചീന്തി എറിഞ്ഞതെൻ മകളെ
കൂടെ ജനിച്ച കുഞ്ഞൊമനയെ
ഞാൻ മറന്നു...

അറിവിൻ അക്ഷരം
തിരഞ്ഞെത്തിയവൾക്
അറിയാൻ പാടില്ലാത്ത
വാതിൽ തുറന്നു ഞാൻ
മറന്നു പോയ്..
അതുമെൻ മകൾ....

തണുപ്പു കോരുന്ന രാത്രിയിൽ
പുതപ്പയ് ചാർത്തിയ
നഗ്നമേനിയെൻ മകളായിരുന്നു
കാമഭ്രാന്തിലാ ഉപ്പ് വലിച്ചെടുക്കുമ്പോൾ
മറന്നു...എൻ മകളെ ഞാൻ മറന്നു

ജനിപിച്ച പാപം നിൻ
ജഡത്തിലൊതുക്കി
ജനിച്ച പാപം കൊല
-ക്കയറിലൊതുങ്ങുമോ??
മകളേ..നിന്നെ മറക്കരുതായിരുന്നു






No comments:

Post a Comment