Friday, 17 May 2013



വിട ചൊല്ലുന്നു ഞാൻ

ഒരുമയെന്നരുളി
ഒരു മാത്ര തഴുകിയ
കാറ്റേ നിനകെൻ വിട.
ഒരിത്തിരി തേനിനായ്
എന്നെ പുണരുന്ന
വണ്ടേ നിനക്കും വിട
ഒരു തണ്ടിലൊന്നിച്ചിരുന്നൊ-
ന്നായ് വിടർന്നു പിന്നെ
ഒന്നയ് അടരുന്ന കൂട്ടരേ..വിട
ഇന്നോളമെൻ ജീവൻ
പൊഴിയാതെ നോക്കി
ജലമേകി വളമേകിയ
നാധാ...
കൊഴിയുന്നു ഞാൻ
അടർന്നു വീഴുന്നു ഞാൻ
പൊറ്റിയൊരമ്മയ്ക്കൊരുനുള്ളു
വളമായ് മണ്ണിലലിയുന്നു ഞാൻ
വിട ചൊല്ലുന്നു ഞാൻ...

No comments:

Post a Comment