Friday, 17 May 2013


സ്വപ്നം
ഇന്നലെ:
 കാറ്റേറ്റാൽ വീഴാത്ത മേല്കൂര.മഴയെ തടുകുന്ന ചുവരുകൾ.കുട്ടികളെയും കെട്ടിപിടിച്ചു കിടക്കാൻ ഒരു മുറി.ഇതായിരുന്നു ഒരു സാധാരണക്കാരന്റെ സ്വപ്നം.
ഇന്നു:
 ഒളിക്യാമറകൾ കടത്താൻ പറ്റാത്ത മേല്കൂര. ജനാലകൾ ഇല്ലത്ത ചുവരുകൾ.അച്ഛ്നൊരു മുറി..അമ്മയ്കൊന്ന്..പുറത്തുനിന്ന് പൂട്ടാൻ പറ്റുന്ന മുറി മകനു..ആർക്കും..പണിതവർക്കും പണിയിപിച്ചവർക്കുപോലും പുറത്ത് നിന്നും തുറക്കാൻ പറ്റാത്ത മുറി മകൾക്ക്.....പിന്നെയും സ്വപ്നങ്ങളില്ലഞ്ഞിട്ടല്ല......പക്ഷെ സ്വപ്നം കാണാം ഉറങ്ങാൻ പറ്റാത്തത് കൊണ്ടാ......
ഇന്നിന്റെ സ്വപ്നം ഇത്രയും വികൃതമാകിയതിൽ നമുക്കും പങ്കില്ലെ?



വിട ചൊല്ലുന്നു ഞാൻ

ഒരുമയെന്നരുളി
ഒരു മാത്ര തഴുകിയ
കാറ്റേ നിനകെൻ വിട.
ഒരിത്തിരി തേനിനായ്
എന്നെ പുണരുന്ന
വണ്ടേ നിനക്കും വിട
ഒരു തണ്ടിലൊന്നിച്ചിരുന്നൊ-
ന്നായ് വിടർന്നു പിന്നെ
ഒന്നയ് അടരുന്ന കൂട്ടരേ..വിട
ഇന്നോളമെൻ ജീവൻ
പൊഴിയാതെ നോക്കി
ജലമേകി വളമേകിയ
നാധാ...
കൊഴിയുന്നു ഞാൻ
അടർന്നു വീഴുന്നു ഞാൻ
പൊറ്റിയൊരമ്മയ്ക്കൊരുനുള്ളു
വളമായ് മണ്ണിലലിയുന്നു ഞാൻ
വിട ചൊല്ലുന്നു ഞാൻ...



മയില്പ്പീലി
ആകാശം കാണാതൊളിച്ചൊരു മയില്പ്പീലി
പറയാതെ നടന്നു പറയാൻ മറന്നതെന്തോ
പറഞ്ഞെന്നെ കൊഞ്ഞനം കുത്തി ചിരിച്ചു
ഞാനും ചിരിച്ചപ്പോഴതു
കണ്ണീരിൽ കുതിർനില്ലാതായ്..



 പുസ്തകമെന്റേതായിരുന്നു
കയ്യക്ഷരങ്ങൾ പലതും...
കാലമാ അക്ഷരങ്ങളെ മായ്ച്ചതിനാൽ
അതു തിരിച്ചറിയാൻ വൈകി..
പ്രിയമുള്ള വാക്കുകൾ ചിലത്
ഇപ്പൊഴും  തെളിഞ്ഞിരിപ്പു
മായ്ക്കുവാൻ കാലത്തിനിനിയും
സമയമെത്ര?

Busy
He knocked at the closed door,expecting someone to open it...he gave his ears and realised..someonre was inside.but since the door was not opened..he went to the side windows and pulled it.. there was a man sitting inside..all alone. to his surprise..the man was he himself..he asked.."who locked you inside this huge building,and that too..alone?"
"you locked me alone inside"
"what??!! i locked myself inside an ugly place like this. don't play with me..see i have no time to spend..i am very busy..i must leave now"
he was about to leave...since he was very busy.but he noticed tha he was trapped...he was locked!!! he found the same man outside..
" now i can say... you locked yourself inside this"
"hey man!! see i must leave...open the door or give me the keys."
"sorry. i am helpless.only one person can help you...and that is....see there."
he looked at the wall and saw a mirror...
he was left alone....then homely memories started haunting him...he took out his phone and called his mother..." maa... i wanted to see you now...but i am locked now... i have been sitting all alone for the past 1 hour...and i can't bear this..and how did you manage all these years all alone?"
then he called his wife "missing you and our son a lot dear...i now feel sorry..eventhough we lived in the same home...we haven't talked for months...i wanted to pamper our son...but..."
then he started calling his friends and relatives one by one....then he felt a crowd around him...there were no more walls around.he was no more alone...there was his family with him..his friends..and many more.
suddenly the clock stroke..it was 5. he suddenly stood up.not because he was busy...but he wanted to see his family. so he rushed home.leaving behind a ton of files...................

Monday, 13 May 2013



മകളാണു..... മറന്നു

ഇരുട്ടിൽ നിന്നും പച്ച-
 മാംസത്തിൻ ഗന്ധമൊഴുകി.
മദ്യം തന്ന മയക്കത്തിൽ
കാതിൽ തട്ടിയ നിലവിളി
എൻ മകളുടേത്..ഞാൻ മറന്നു

നീല വെളിച്ചത്തിൽ
ഞാൻ കണ്ട വിശന്നൊടിഞ്ഞ
പിഞ്ചു രൂപം...തേങ്ങലുകൾ
നിലചു പിറ്റേനാൾ
ജഡമായ് തീർന്നതും അവൾ തന്നെ
എന്റെ മകൾ...ഞാൻ മറന്നു

ഒരു ചുമരിൻ അപ്പുറം
കഴുകൻ കൈകളിൽ
പിടഞ്ഞെൻ കണ്ണിൽ വീണ
ചൂടു രക്തം എന്റേതു തന്നെ..
എൻ മകളുടേത്

പുകയുന്നു ഭീഡി പകർന്നൊരാവേശം
മാറത്തെ മാനം വലിച്ചു കീറി
പിച്ചി ചീന്തി എറിഞ്ഞതെൻ മകളെ
കൂടെ ജനിച്ച കുഞ്ഞൊമനയെ
ഞാൻ മറന്നു...

അറിവിൻ അക്ഷരം
തിരഞ്ഞെത്തിയവൾക്
അറിയാൻ പാടില്ലാത്ത
വാതിൽ തുറന്നു ഞാൻ
മറന്നു പോയ്..
അതുമെൻ മകൾ....

തണുപ്പു കോരുന്ന രാത്രിയിൽ
പുതപ്പയ് ചാർത്തിയ
നഗ്നമേനിയെൻ മകളായിരുന്നു
കാമഭ്രാന്തിലാ ഉപ്പ് വലിച്ചെടുക്കുമ്പോൾ
മറന്നു...എൻ മകളെ ഞാൻ മറന്നു

ജനിപിച്ച പാപം നിൻ
ജഡത്തിലൊതുക്കി
ജനിച്ച പാപം കൊല
-ക്കയറിലൊതുങ്ങുമോ??
മകളേ..നിന്നെ മറക്കരുതായിരുന്നു







മുഖം

മറയ്ക്കപെടേണ്ടത് എൻ മുഖമോ
എൻ മുഖം കാനേണ്ടാത്ത
 സമൂഹത്തിൻ കണ്ണുകളോ??
നീതി പീഠമേ..
മൂടേണ്ടതാ കണ്ണുകളല്ല...
നേരറിഞ്ഞും..നെറികേടു കാണുന്ന
കാപാലിക കണ്ണുകളാണു
ഈ മുഖം മറയ്കുകില്ല
കണ്ണുകൾ കെട്ടുകില്ല
കാണേണ്ടാതവർ നോകാതെ പോകട്ടെ